Friday, September 23, 2011

Research help

ഗവേഷണത്തിന് സാമ്പത്തിക സഹായം
പശ്ചിമഘട്ട വികസന പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്ന പരിപാടി അനുസരിച്ച് ഗവേഷണ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. വയനാട്, പാലക്കാട്, കാസറഗോഡ്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുള്ള പഠനമാവണം. പശ്ചിമഘട്ട വികസനത്തിന് ഉപജീവനോപാധികളുടെ സുരക്ഷ എന്നതാവണം ഗവേഷണത്തിനുള്ള മുഖ്യവിഷയം. കുടിവെള്ളം, പ്രകൃതി സമ്പത്തിന്റെ കരുതല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ വിഷയങ്ങളും പരിഗണിക്കും. വിശദമായ ഗവേഷണ പ്രൊപ്പോസല്‍ നല്‍കണം. സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ പ്രൊപ്പോസലിന്റെ മൂന്ന് പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. വിശദവിവരം പശ്ചിമഘട്ട സെല്‍, പ്ളാനിങ് ആന്റ് എക്കണോമിക് കാര്യ വകുപ്പ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ബില്‍ഡിങ്, പട്ടം, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കും. ഫോണ്‍ : 0471-2544590. 
.-.-.-.-.-.-.-.-.--.-.-.-.-.-.-.-.-.-.-.-.-.-.-.-.-.-.-.-.-.--.-.-.-.-.-.-.-.-.-.-.-.-.--.-.-.-.-.--.---.-.-.--.-.-.--.--.--.--.-.--.-.--.-.--.-.--.-
സംസ്ഥാന ഔഷധസസ്യബോര്‍ഡ് പദ്ധതികള്‍ ക്ഷണിച്ചു
ദേശീയ ഔഷധസസ്യബോര്‍ഡ് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള സര്‍വ്വേ, സംരക്ഷണം, അര്‍ദ്ധസംസ്കരണം, ബോധവല്‍ക്കരണം, ഔഷധസസ്യോദ്യാന നിര്‍മ്മാണം തുടങ്ങിയ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി 2011-12 വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതിനായി പദ്ധതികള്‍ ക്ഷണിച്ചു. വനംവകുപ്പ്, പഞ്ചായത്തുകള്‍, സര്‍ക്കാര്‍ - അര്‍ദ്ധസര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍, ഔഷധ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, അംഗീകൃത സര്‍ക്കാരേതര സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ തുടങ്ങിയവര്‍ക്ക് പദ്ധതികള്‍ സമര്‍പ്പിക്കാം. അപേക്ഷാഫോറത്തിനും മറ്റു വിവരങ്ങളടങ്ങിയ ലഘുലേഖകള്‍ക്കും സ്വന്തം മേല്‍വിലാസമെഴുതിയ 20/- രൂപ സ്റാമ്പൊട്ടിച്ച കവര്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യബോര്‍ഡ്, ഷൊര്‍ണ്ണൂര്‍ റോഡ് തൃശ്ശൂര്‍ - 680 022 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പദ്ധതികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും അപേക്ഷാഫോമുകളും സംസ്ഥാന ഔഷധസസ്യബോര്‍ഡിന്റെ (www.smpbkerala.org)) വെബ് സൈറ്റിലും ലഭ്യമാണ്. പദ്ധതികള്‍ നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും സഹിതം ഒക്ടോബര്‍ 31 ന് മുമ്പ് സംസ്ഥാന ഔഷധസസ്യബോര്‍ഡിന്റെ തൃശ്ശൂരിലെ ആഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 0487 - 2323151.

1 comment:

  1. http://www.kswdc.org/content/ngos-1 Kerala State Women’s Development CorporationLtd.(KSWDC)

    ReplyDelete