Friday, September 23, 2011

Job training

തൊഴില്‍ പരിശീലനവും വായ്പയും
കേന്ദ്ര സര്‍ക്കാരിന്റെ മൈക്രോ, സ്മോള്‍ & മീഡിയം എന്റര്‍പ്രൈസസ് മന്ത്രാലയത്തിന് കീഴിലുള്ള അഖിലേന്ത്യാ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ എറണാകുളം വടക്കന്‍ പറവൂരിലുള്ള ഖാദി ഗ്രാമോദ്യോഗ് ട്രെയിനിങ് സെന്ററില്‍ താഴെപറയുന്ന കോഴ്സുകളില്‍ പരിശീലനം നല്‍കും. പരിശീലനത്തിനു ശേഷം ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍, ഖാദി ബോര്‍ഡ്, ഡി.ഐ.സി എന്നിവ വഴി 35 ശതമാനം വരെ തുകയുടെ സബ്സിഡിയോടുകൂടി ബാങ്കുകളില്‍ നിന്നും തൊഴില്‍ വായ്പകളും ലഭ്യമാക്കും. ആരംഭിക്കുന്ന കോഴ്സുകളും അപേക്ഷിക്കാനുള്ള യോഗ്യതയും : സെമി ആട്ടോമാറ്റിക് ലൂം ഖാദി വീവിങ് (ആറ് മാസം) അഞ്ചാം ക്ളാസ്, പ്രതിമാസം 800 രൂപ സ്റൈപ്പന്റ്, കാര്‍പ്പന്ററി പരിശീലനം (ആറ് മാസം) അഞ്ചാം ക്ളാസ്, പ്രതിമാസം 800 രൂപ സ്റൈപ്പന്റ്, പേപ്പര്‍ കണ്‍വര്‍ഷന്‍ പരിശീലനം (രണ്ട് മാസം), എട്ടാം ക്ളാസ്, പ്രതിമാസം 800 രൂപ സ്റൈപ്പന്റ്, കറി പൌഡര്‍ & മസാല നിര്‍മ്മാണ പരിശീലനം (ഒരു മാസം) അഞ്ചാം ക്ളാസ് പ്രതിമാസം 800 രൂപ സ്റൈപ്പന്റ്, റൂറല്‍ എഞ്ചിനീയറിങ് പരിശീലനം (ആറ് മാസം), എസ്.എസ്.എല്‍.സി, പ്രതിമാസം 800 രൂപ സ്റൈപ്പന്റ്, പഴസംസ്കരണത്തിലും അച്ചാര്‍ നിര്‍മ്മാണത്തിലും പരിശീലനം (രണ്ട് മാസം), പ്രതിമാസം 800 രൂപ സ്റൈപ്പന്റ്, അഗര്‍ബത്തി നിര്‍മ്മാണ പരിശീലനം (ഒരു മാസം), അഞ്ചാം ക്ളാസ്, 800 രൂപ സ്റൈപ്പന്റ്, ടൈലറിങ് & എംബ്രോയ്ഡറി പരിശീലനം (അഞ്ച് മാസം), എട്ടാം ക്ളാസ് പാസ്സ്, പ്രതിമാസം 100 രൂപ വീതം ഫീസ് നല്‍കണം. റിപ്പയറിങ് ഓഫ് ഡീസല്‍ എഞ്ചിന്‍ പരിശീലനം (ഒരു മാസം) എട്ടാം ക്ളാസ് 100 രൂപ ഫീസ് നല്‍കണം. പ്ളംബിങ് പരിശീലനം (ഒരു മാസം), എട്ടാം ക്ളാസ്, 100 രൂപ ഫീസ് നല്‍കണം., കമ്പ്യൂട്ടര്‍ പരിശീലനം (ഡി.റ്റി.പി) (മൂന്ന് മാസം), എസ്.എസ്.എല്‍.സി, പ്രതിമാസം 500 രൂപ വീതം ഫീസ് നല്‍കണം. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പരിശീലനം (മൂന്ന് മാസം), എസ്.എസ്.എല്‍.സി, പ്രതിമാസം 500 രൂപ ഫീസ് നല്‍കണം. ബ്യൂട്ടീഷന്‍ പരിശീലനം (മൂന്ന് മാസം), എട്ടാം ക്ളാസ് പ്രതിമാസം 1000 രൂപ ഫീസ്. അഡ്വാന്‍സ് ബ്യൂട്ടീഷന്‍ പരിശീലനം (ഒരു മാസം) എട്ടാം ക്ളാസ്, 1500 രൂപ ഫീസ്. കണ്ണട ലെന്‍സ് നിര്‍മ്മാണ പരിശീലനം (രണ്ട് മാസം), എട്ടാം ക്ളാസ് പ്രതിമാസം 1000 രൂപ ഫീസ്. ഓട്ടോമാറ്റിക് കണ്ണട ഫിറ്റിങ് ടെക്നിക്കല്‍ പരിശീലനം (ഒരു മാസം), എട്ടാം ക്ളാസ് 5000 രൂപ ഫീസ്. മെഴുകുതിരി നിര്‍മ്മാണ പരിശീലനം (രണ്ട് ആഴ്ച) എഴുതുവാനും വായിക്കുവാനും അറിയണം, 100 രൂപ ഫീസ്. പെര്‍ഫ്യൂം മേക്കിങ് പരിശീലനം (ആറ് ദിവസം), എഴുതുവാനും വായിക്കുവാനും അറിയണം, 100 രൂപ ഫീസ്. എല്ലാ സ്റൈപ്പന്ററി കോഴ്സുകള്‍ക്കും അപേക്ഷിക്കാനുള്ള പ്രായം 18 നും 45 നും ഇടയിലും നോണ്‍ സ്റൈപ്പന്ററി കോഴ്സുകള്‍ക്ക് പ്രായം 50 വരെയും ആണ്. ഹോസ്റല്‍ സൌകര്യം സൌജന്യം. പേര്, വിലാസം, ജാതി, മതം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ചേരാനാഗ്രഹിക്കുന്ന കോഴ്സ്, ഫോണ്‍ നമ്പര്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രിന്‍സിപ്പാള്‍, ഖാദി ഗ്രാമവ്യവസായ പരിശീലന കേന്ദ്രം, നന്ത്യാട്ടുകുന്നം, പോസ്റ് ബോക്സ് നമ്പര്‍ 24, വടക്കന്‍ പറവൂര്‍ പി.ഒ., എറണാകുളം ജില്ല, പിന്‍ - 683 513 വിലാസത്തില്‍ ഒക്ടോബര്‍ 10 നകം അപേക്ഷ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ 0484 - 2508232, 2508449 എന്നീ ഫോണ്‍ നമ്പരുകളില്‍ ലഭിക്കും.

Research help

ഗവേഷണത്തിന് സാമ്പത്തിക സഹായം
പശ്ചിമഘട്ട വികസന പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുന്ന പരിപാടി അനുസരിച്ച് ഗവേഷണ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. വയനാട്, പാലക്കാട്, കാസറഗോഡ്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രാമുഖ്യം നല്‍കിയിട്ടുള്ള പഠനമാവണം. പശ്ചിമഘട്ട വികസനത്തിന് ഉപജീവനോപാധികളുടെ സുരക്ഷ എന്നതാവണം ഗവേഷണത്തിനുള്ള മുഖ്യവിഷയം. കുടിവെള്ളം, പ്രകൃതി സമ്പത്തിന്റെ കരുതല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ വിഷയങ്ങളും പരിഗണിക്കും. വിശദമായ ഗവേഷണ പ്രൊപ്പോസല്‍ നല്‍കണം. സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ പ്രൊപ്പോസലിന്റെ മൂന്ന് പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. വിശദവിവരം പശ്ചിമഘട്ട സെല്‍, പ്ളാനിങ് ആന്റ് എക്കണോമിക് കാര്യ വകുപ്പ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ബില്‍ഡിങ്, പട്ടം, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കും. ഫോണ്‍ : 0471-2544590. 
.-.-.-.-.-.-.-.-.--.-.-.-.-.-.-.-.-.-.-.-.-.-.-.-.-.-.-.-.-.--.-.-.-.-.-.-.-.-.-.-.-.-.--.-.-.-.-.--.---.-.-.--.-.-.--.--.--.--.-.--.-.--.-.--.-.--.-
സംസ്ഥാന ഔഷധസസ്യബോര്‍ഡ് പദ്ധതികള്‍ ക്ഷണിച്ചു
ദേശീയ ഔഷധസസ്യബോര്‍ഡ് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള സര്‍വ്വേ, സംരക്ഷണം, അര്‍ദ്ധസംസ്കരണം, ബോധവല്‍ക്കരണം, ഔഷധസസ്യോദ്യാന നിര്‍മ്മാണം തുടങ്ങിയ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി 2011-12 വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതിനായി പദ്ധതികള്‍ ക്ഷണിച്ചു. വനംവകുപ്പ്, പഞ്ചായത്തുകള്‍, സര്‍ക്കാര്‍ - അര്‍ദ്ധസര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍, ഔഷധ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, അംഗീകൃത സര്‍ക്കാരേതര സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ തുടങ്ങിയവര്‍ക്ക് പദ്ധതികള്‍ സമര്‍പ്പിക്കാം. അപേക്ഷാഫോറത്തിനും മറ്റു വിവരങ്ങളടങ്ങിയ ലഘുലേഖകള്‍ക്കും സ്വന്തം മേല്‍വിലാസമെഴുതിയ 20/- രൂപ സ്റാമ്പൊട്ടിച്ച കവര്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യബോര്‍ഡ്, ഷൊര്‍ണ്ണൂര്‍ റോഡ് തൃശ്ശൂര്‍ - 680 022 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പദ്ധതികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും അപേക്ഷാഫോമുകളും സംസ്ഥാന ഔഷധസസ്യബോര്‍ഡിന്റെ (www.smpbkerala.org)) വെബ് സൈറ്റിലും ലഭ്യമാണ്. പദ്ധതികള്‍ നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും സഹിതം ഒക്ടോബര്‍ 31 ന് മുമ്പ് സംസ്ഥാന ഔഷധസസ്യബോര്‍ഡിന്റെ തൃശ്ശൂരിലെ ആഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 0487 - 2323151.